ആരാണ് എനിക്ക് ജി എം ആര്‍ ?
പിന്നെ ഇന്ത്യന്‍ അംബാസടറെ വഞ്ചകന്‍ എന്ന് കൂകി വിളിച്ചു ബീച്ചിലും സ്ട്രീടിലും പ്രകടനം നടത്തുമ്പോള്‍ ഡിപ്ലോമാടിക് പ്രോടോകോള്‍ വിവസ്ത്രയായി നില്‍ക്കുക ആയിരുന്നു.
ആപോഴെന്റെ മൊബൈല്‍ ക്യാമറ നീല കടലിന്റെ തീരം സൂം ചെയ്യുക ആയിരുന്നു...
പിന്നെയും ഞാനൊരു വെറും കാഴ്ചക്കാരന്‍ ആയി......
പിന്നെ നിങ്ങള്‍ ടാറ്റായോട് റ്റാറ്റാ പറഞ്ഞപോള്‍ അവര്‍ കെട്ടിപോക്കുന്ന വാണിഭ കൊമ്പ്ലെക്സിന്റെ ചുമരില്‍ നിങ്ങളുടെ ഇന്ഫിരിയോരിടി കൊമ്പ്ലെക്സ് കാണാതെ കണ്ടു നിന്ന് ഞാന്‍ ...
അവസാനം നീയുല്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ വിയര്‍പ്പും മുഷിഞ്ഞ നാറ്റവും "സണ്ണി സൈഡി "ന്റെ സ്വതത്തെ ഭീഷണിപെടുത്തുന്നു എന്ന് ആരോപിക്കുംമ്പോഴേക്കും നിങ്ങളെ തിരിച്ചറിയാന്‍ ഒത്തിരി വൈകി പോയിരുന്നു.
അന്നം തന്ന കൈകളെ കൊത്തിയ നിങ്ങള്ക്ക് ഉണ്ട ചോറിന്റെ നന്ദി പറയേണ്ടതുണ്ടോ ബേബെ ?
ഇനി അടുത്ത സുനാമിക്ക് കാണാം.....