മുൻപിലേക്ക് ഒതുക്കിയിട്ട മുടിച്ചുരുളുകൾക്ക്
ഇടയിലൂടെ പതുക്കെ വിരലോടിച്ചു അവളിരുന്നു.
ചൂടിയ മന്ദാരവും തുളസിയും എപ്പോഴോ ഇടർന്നുവീണിരുന്നു.
കാച്ചിയ എണ്ണയുടെ നനവ് മുഖത്തും പ്രസരിപ്പാർന്നു നിന്നു ....
എത്ര നാളുകൾക്കു ശേഷമാണു താൻ ഇങ്ങനെ
പ്രേമസ്വരൂപമാർന്നു ഇരിക്കുന്നത് എന്ന് അവളോർത്തു ....
മഞ്ഞ കുപ്പിവളകൾ ശബ്ധമുണ്ടാക്കാതെ ഒട്ടിക്കിടന്നു......
നനുത്ത രോമരാജികളിൽ നനവിന്റെ തണുപ്പ് ....
ആദ്യമായിട്ടായിരുന്നില്ല അവളെന്റെ മുന്നില് ഒരു കഥാപാത്രമാകുന്നത്.
അവളുടെ വിടർന്ന കണ്ണുകളിൽ
ഉയരുന്ന ശ്വാസത്തിൽ..
മയങ്ങുന്ന മാടപ്രാവിന്റെ നിസ്വനം
ഒരുവേള ശങ്കിച്ച് നിന്നുവെങ്കിലും
മാറത്തലച്ചുവീണ മുടിയിഴകളെ ഒതുക്കിവെച്ചു...
കൂർപ്പിച്ചൊരുക്കിയ നടരാജൻ പെൻസിൽ
വെള്ളകടലസിലെ കറുത്ത കുത്തുകൾ തേടിനടന്നു...
യോജിപ്പികാനകാതെ ...
രണ്ടു സമാന്ദര ബിന്ദുക്കൾ...
ആരോഹണവരോഹണങ്ങളിൽ ഉഴലുന്ന ...
മനസ്സിലെ നേരിപ്പോട് ....
പാതിതുറന്നിട്ട ജാലകവാതിലിലൂടെ...
ആളൊഴിഞ്ഞ കസേരയിൽ തട്ടിവന്ന ...
ആ തണുത്തകാറ്റ് നെരിപ്പോടിൽ പടർന്നു .....
ഇരമ്പിയടുക്കുന്ന ശബ്ദം..
ചിതറിവീണ കണ്ണുനീർതുള്ളികൾ നിപതിച്ചത്...
പൂരിപ്പിക്കാൻ ക്ലേശിച്ച ബിന്ദുക്കളിൽ ........
വാവിട്ട് കരയാൻ കൊതിച്ച നേരം..
എങ്ങോ പ്രതീക്ഷയുടെ പുതുനാമ്പുകൾ