Thursday, August 25, 2016

എന്റെ പിറക്കാതെ പോയ മകനുവേണ്ടി....

ജീവിതം കരിമ്പടം പുതച്ചു തുടങ്ങിയിട്ട് ഒരാണ്ടിന്റെ തീർപ്പ്.
കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ നറുപുഞ്ചിരിയുമായി വിടർന്ന പ്രതീക്ഷളുടെ പുതുനാമ്പിനു അർദ്ധവിരാമായത് ഇന്നേക്ക് ഒരുവർഷം മുൻപാണ്.

ഗതിതെറ്റിപോകുമോ എന്ന് ഭയക്കുന്ന നാവികന്റെ ഉള്ളുപെടച്ചിൽ ആന്തലോടെ കേൾക്കുന്നു. കാറും കോളും നിറഞ്ഞ ഒറ്റപ്പെട്ട ഈ കടലിൽ നിന്നും ചക്രവാള സീമ വളരെ അകലയാണെന്ന സത്യം പിന്നെയും ഭയപ്പെടുത്തുന്നു.

എന്റെ പിറക്കാതെ പോയ മകനുവേണ്ടി........

"My dear son... let you be unborn till the end of this world!"

In memory of my unborn son 😩😧





(പിറക്കാത്ത മകന് - ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകവിത. ബഹുവ്രീഹിയുടെ ആലാപനവും)

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...