മരം
ഒരു മരമാണ് ഞാൻ
ഒറ്റക്കമ്പാർന്നു തീര മണലിൽ വേരു പൂന്തിയ പേരില്ലാ മരം.
അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുവെന്നു-
കവി ചൊല്ലിയത് ഓർക്കുമല്ലോ.
മഴ കണ്ടു, വെയിൽ കൊണ്ടു,
കടൽത്തിര കാറ്റുകൾ പലതും കൊണ്ടു.
മരമാണ് ഞാൻ തീരം പുൽകി-
നിൽക്കും മരമാണ് ഞാൻ .
സായന്തനപക്ഷിയുടെ നാമമന്ത്രണം
ഓർമകളിൽ മഞ്ഞപ്പൂവിടർന്നു
തനിച്ചാകുന്നുവെന്നൊരു ഓർമപ്പെടുത്തൽ -
സ്‌മൃതിയറകിൽ കൂടുകൂട്ടി
കാത്തിരിപ്പു ഞാൻ നിന്നരികിലെത്താൻ-
നിൻകരം പുൽകാൻ,നെറുകയിൽ ചുംബിക്കാൻ
പൊയ്‌പ്പോയ വസന്തം എന്റെ നെറുകയിൽ ചൂടിയത്-
നിന്റെ മാത്രം കിനാവുകൾ ആയിരുന്നു
അരികിലില്ലെന്ന തോന്നലിൽ അടരുമെന്ന-
വേദനയിൽ വ്യെഥാ വേപഥുപൂണ്ടു
ഇല്ലാ, ഇല്ലായെന്ന് ആർത്തുകരയുമ്പോഴും എന്റെ-
വേരുകളിൽ മൂടിയ മണ്ണ് കുതിർന്നിരുന്നു
ഒളിപതിഞ്ഞു മീട്ടിയ കാറ്റിൽ, തീരം തേടിയ
തിരകളുടെ അലകളിൽ ഭയവും നിരാശയും
ദുർബലവും നന്നേ ശൈശവുമായ എന്റെ ചെറു -
വേരുകൾ പൂഴിമണ്ണിൽ പതം തേടി
ഇലകൾ നഷ്ടപ്പെട്ട്, ശോഭപ്പെട്ട് തനിച്ചായപ്പോഴോ
കരളിൻകാതലിൽ കറുത്തപൊട്ട്
കണ്ണുനീരിൽ കുതിർന്ന വേരുകൾ കൂർപ്പിച്ചു,-
മൗനത്തോടെ ഗതിതെറ്റാതെ ആഴ്ന്നു നിന്നു
ഇല്ലാ, നഷ്ടപ്പെടില്ല ജീവിതമെന്ന വിശ്വാസം, മൂലധനമാണ്.
നാളേക്കുള്ള പുലരിയാണത്.