Thursday, December 1, 2016

മുനമ്പ്



                                                            മുനമ്പ്


പറന്നു നടക്കുന്ന മേഘ കൂട്ടങ്ങളെ കൈയ്യെത്തി പിടിക്കാൻ ദൂരത്തിൽ കീഴെ, 
തുഞ്ചത്താണ്  നിൽക്കുന്നത്.
താഴെ നിശബ്ദമായി ഒഴുകുന്ന പുഴ ചെന്നുചേർന്ന് ചുംബിക്കുന്നത് കടലിനെയാണ്.

പുറകിൽ ആരുടെയോ പദനിസ്വനം!

മന്ദം ഒഴുകിവന്ന മാരുതൻ ദേഹത്തെ പുണർന്ന് കടന്നു പോയി.
ചന്ദനലേപ സുഗന്ധം!

ഒരു ഉന്ത്, മെല്ലെ മെല്ലെ ആ വാനിലേക്ക് ഇറങ്ങി പോകണം.
കോടമഞ്ഞിന്റെ നിറവിലേക്ക് നിനവായി നിർവാണം പൂകണം!

പക്ഷെ പേടിയാണ്! അല്ലെങ്കിൽ ഒരു കൈസഹായത്തിനു ഇങ്ങനെ കേഴുമോ ?

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...