Thursday, December 25, 2014

' എന്താ ഇന്ദുചൂഡന്റെ ഫ്യുച്ചർ പ്ലാൻ '?



"എന്നാണ് നീ വരുന്നത്", എന്ന  അമ്മയുടെ ചോത്യത്തിനു മറുപടി കൊടുക്കുന്നതിനു മുമ്പാണ്, ബോസ്സ് ,അദ്ധേഹത്തിന്റെ കാബിനിലേക്ക്‌ വിളിപ്പിച്ചത്.

' എന്താ ഇന്ദുചൂഡന്റെ ഫ്യുച്ചർ  പ്ലാൻ '?
ഇടത്തെ  കൈയ്യിലെ എരിയുന്ന ആ  ആറാം വിരൽ പതുക്കെ അമർത്തി   അദ്ദേഹം  ചോതിച്ചു.

'ഓഡിറ്റിംഗ്  കഴിഞ്ഞിട്ട് ,നാട്ടിൽ പോകണമെന്ന് ആഗ്രഹിക്കുന്നു."

'ഓഡിറ്റിംഗ്  നടത്താൻ ഇവിടെ, ഓഡിറ്റെർസ് ഉണ്ടല്ലോ ? അവരെ ഏല്പിച്ചാൽ   പോരേ '? അവരെ ഏല്പിച്ചിട്ട് തനിക്ക്  പൊയ്കൂടെ ?"

'പോകണം ,പക്ഷെ ഈ ഓഡിറ്റ്‌ ഞാൻ ഒരു ചലഞ്ചായി ഏറ്റടുക്കുക  ആണു '
'അന്ന് ഞാൻ ലീവ് ചോതിച്ചപ്പോൾ ,ഒരു മാസത്തെ അവധി തന്നിരുന്നുവെങ്കിൽ ,ഇന്ന് ഞാൻ ഇങ്ങനെ ഒരു ലോങ്ങ്‌ ലീവ് ചോതിക്കില്ലയിരുന്നു ബോസ്സ് ." 

' അതെ ,അന്ന് ഞാൻ ലീവ് തന്നില്ല, അതിനു തക്കതായ കാരണവും ഉണ്ടായിരുന്നു. നീ അന്ന് എന്തോ കള്ളം പറഞ്ഞാണ് ലീവ് ചോതിച്ചത്, അല്ലെ ? നിന്റെ മാമന്റെ മോളുടെ കല്യാണം ആണന്നോ  മറ്റോ ? പക്ഷേ ഞാൻ അറിഞ്ഞത്, നിന്റെ പഴയ കാമുകിയുടെ കല്യാണം ആയിരുന്നു എന്നാണ് '

'അതെ , മാമന്റെ  മോളുടെ കല്യാണം ആയിരുന്നു, പക്ഷെ ബോസ്സിന്റെ പ്രജുടിസ്റ്റ്‌  മൈൻഡ് അന്ന് ലീവ്  തന്നില്ല.അല്ലേലും ബോസ്സ് എപ്പോഴും മെറ്റീരിയൽ ഫാക്റ്റെർസ്  ആയ ഇൻവോയിസ് പ്രിപേർ  ചെയ്തോ എന്നും നോണ്‍-ഫണ്ട്‌ ഫസിലിറ്റി ആയ എൽ.സി. ഓപ്പണ്‍ ആയോ,അല്ലെങ്കിൽ ഡ്യൂ ആയോ എന്നും നോക്കിയല്ലേ എനിക്ക് ലീവ് തരു."

"നിനക്ക് അറിയുമോ , നീ അന്ന് ലീവിന് പോയ 15 ദിവസം ഒരു എൽ.സി. പോലും ഓപ്പണ്‍ ചെയ്യാൻ പറ്റിയില്ല , മറ്റൊരു ഡ്യൂ എൽ.സി. ,പേ ചെയ്യാൻ ഫണ്ട്‌ ഇല്ലാതെ  വിഷമിച്ചു .
 അന്ന് ഞങ്ങൾ അനുഭവിച്ച മാനസിക വിഷമം നിനക്ക് മനസ്സിലാവില്ല. ഗോൾഡ്‌ കോഫീ കുടിച്ചുകൊണ്ടിരുന്ന ഞങ്ങൾ ഒരു കടുംകാപ്പി  കുടിക്കാൻ പോലും ബുദ്ധിമുട്ടി.'

"എൽ.സി. ഓപ്പണ്‍ ചെയ്യാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് , ടേബിളിനു മുന്നില് ഇരുത്തി എന്നെ പഠിപ്പിച്ചു തന്നത് നമ്മുടെ ക്രെഡിറ്റ്‌ മാനേജർ ആണ്. ആ ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ വഴി കണ്ടത്തണം  എന്നുള്ളതുകൊണ്ടാണ് ഓഡിറ്റ് കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞത്."

   "എൽ  സി ഓപ്പണ്‍ ചെയ്യാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നീ പറഞ്ഞു,   പക്ഷെ ഓഡി അക്കൗണ്ട്‌  എൻപിഎ  ആകുമ്പോൾ , ഒരു ബോസ്സ് അനുഭവിക്കുന്ന വേദനയെ കുറിച്ചും നിന്റെ ക്രെഡിറ്റ്‌ മാനേജർ നിനക്ക് പറഞ്ഞു തന്നിട്ടുണ്ടാവും! അല്ലെ ? മാലിയുള്ള എല്ലാ ബാങ്കിലും ഓടിനടന്നു  എൽ.സി. ഓപ്പണ്‍ ചെയ്യുക ആയിരുന്നില്ല നീ ചെയ്യേണ്ടിയിരുന്നത്,ഏറ്റവും കുറഞ്ഞ ഇൻറ്റരസ്റ്റിൽ, ഏറ്റവും കൂടുതൽ ലോണ്‍, കൂടിയ കാലത്തേക്ക് എടുക്കുക ആയിരുന്നു നീ ചെയ്യേണ്ടിയുരുന്നത്.അങ്ങനെ ചെയ്യുമെന്നു കരുതിയിരുന്ന, ഞങ്ങളുടെ മുന്നിലേക്ക്‌ വെറും കൈയോടെ ആണ് നീ പലപ്പോഴും ബാങ്കിൽ നിന്നും വരാറുള്ളത്. മാത്രവുമല്ല,  അവസാനം നീ വരുമ്പോൾ ഈഎംഐ അടക്കാത്തതിനു  സീസി പിരിക്കാൻ എത്തുന്ന ഗുണ്ടകളും നിന്നോടപ്പം ഉണ്ടായിരുന്നു."

" ഞാൻ വെറും ഒരു മാസത്തെ ലീവ് അല്ലെ ചോതിച്ചുള്ളൂ "

" ഹ്മ്മം നീ തന്നെ പുതിയ ആളിനെ എടുക്ക് ,ട്രെയിൻ  ചെയ്തതിനു ശേഷം പൊയ്ക്കോ! ഒന്നല്ല ,മൂന്നു മാസം തന്നെ എടുത്തോളു.

ഒറ്റയ്ക്ക് നടന്നു വരുന്ന സിംഹത്തിന്റെ വീര്യമില്ലാതെ ,കാറ്റിൻറെയും മഴയുടെയും പശ്ചാത്തലശബ്ദമില്ലാതെ സംസ്കൃത ശ്ലോകങ്ങളുടെ കോറസ്സില്ലാതെ,തെറുത്ത് മുകളിലേക്ക് കയറ്റുവാൻ മുഴുകൈയ്യൻ ഉടുപ്പില്ലാതെ, പിരിച്ചു വെക്കുവാൻ  മേൽ മീശയുമില്ലാതെ, ബോസ്സിന്റെ കാബിനിൽ നിന്നും  ദ്രിധംഗ പുളകിതനായി  പുറത്തേക്കു ഇറങ്ങി.  "

Photo courtesy: original uploader


Wednesday, December 24, 2014

ഓർമ്മകളിലെ ക്രിസ്മസ് അവധിക്കാലം

ഓർമകളിൽ ഉറങ്ങുന്ന ക്രിസ്മസ് ഒരു കാത്തിരിപ്പാണ് , കൈ നിറയെ കേക്കും മധുരവുമായി, ജോലി കഴിഞ്ഞു രാത്രിയിൽ എത്തുന്ന അച്ഛനെയും കാത്തുള്ള ഇരിപ്പ് !
വലിയ ഒരു പോതിയുണ്ടാവും ,കേക്കും മറ്റു മധുരങ്ങളുമെല്ലാമായി. അച്ഛന്റെ മുതലാളി കൊടുക്കുന്നതും ,പിന്നെ അച്ഛൻ തനിയെ വാങ്ങി വരുന്നതും. കാത്തിരിപ്പിനൊടുവിൽ കിട്ടുന്നത് രാത്രിയിൽ തന്നെ വീതംവെച്ചു ,തിന്നു തീര്ത്തിരിക്കും, എന്നാലും അതിൽ നിന്നും കുറച്ചെങ്കിലും  എടുത്തു അമ്മ,അടുത്ത രാവിലെത്തെക്ക്മാറ്റിവെച്ചേക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിരാവിലെ എണീറ്റ്‌ അടുക്കള മുഴുവൻ അരിച്ചുപറക്കും . വിശ്വാസം രക്ഷിക്കാറായിരുന്നു പതിവ്  !!

ക്രിസ്മസ് അവധി കാലത്തെ ഒരു വിനോദം ആയിരുന്നു നക്ഷത്രം ഉണ്ടാക്കുന്നത്.
 ശിവദാസൻ മൂപ്പരുടെ മകൻ ബാബുകുട്ടനാണ്,മടൽ പോളിമ്പുകൾ കൂട്ടികെട്ടി നക്ഷത്രം ഉണ്ടാക്കുവാൻ പഠിപ്പിച്ചത്.  അയലത്തെ വീടുകളിൽ ,കടകളിൽ നിന്നും വാങ്ങുന്ന ചുമന്ന നിറമുള്ള നക്ഷത്രങ്ങൾ രാത്രിയിൽ തിളങ്ങി നില്ക്കും. പക്ഷെ ഞങ്ങൾ ചെയ്തിരുന്നത്  തെങ്ങിന്റെ മടൽ കനം കുറച്ചു വെട്ടിക്കീറി ,നക്ഷ്ത്രമുണ്ടാക്കും, നിറമുള്ള കടലാസുകൾ കൊണ്ട് അലങ്കരിക്കും. കാര്ത്തിക വിളക്കിനു കത്തിച്ചതിനു ശേഷം ബാക്കി വന്ന മരോട്ടിക്ക കൊണ്ടുള്ള ചിരാതിൽ തിരിയിട്ടു നക്ഷത്രം തെളിയിക്കും.ചിലപ്പോൾ കളരി അമ്പലത്തിൽ മണ്ഡല ചിറപ്പിനു, ചുറ്റുമതിലിൽ  തെളിയിക്കുന്ന മെഴുകുതിരി ഊതിയണച്ചു, ചിരട്ടക്കുള്ളിൽ ആക്കി ,നക്ഷത്രത്തിന്റെ പള്ളയിലേക്ക് വെയ്ക്കും.  എനിക്ക് കയറാൻ പറ്റുന്ന,മുറ്റത്തെ ചെറിയ മാവിന്റെ കൊമ്പിൽ തൂക്കുന്ന നക്ഷത്രം, എത്രയോ പ്രാവിശ്യം ,ചിരാതു ചരിഞ്ഞു, അത് നിന്ന് കത്തിയിരിക്കുന്നു.

അച്ഛൻ കൊണ്ട് വന്നിരുന്ന സമ്മാന പൊതികൾക്ക് ശേഷം , എത്രയോ പ്രാവിശ്യം പല ഭാഗത്ത്‌ നിന്നും കേക്കുകൾ വാങ്ങിയിരിക്കുന്നു.ഞാൻ വാങ്ങിയ ഒരു ക്രിസ്മസ് കേക്കിലും അന്ന് അനുഭവിച്ച ആ രുചിയും സന്തോഷവും കിട്ടിയിട്ടില്ല.
ഇന്ന് വാങ്ങിയ കേക്കിലും അരുചിയുടെ താളകൂട്ടായിരുന്നു.
ഓർമകൾക്ക് എന്ത് സുഗന്ധം !
പൊയ്പോയ വസന്തങ്ങൾക്ക്,,നിറമുള്ള ഓർമകൾക്ക് ....മാനം കാണാതെ ഒളിപ്പിച്ചു വെച്ച മയിൽ‌പീലി തുണ്ടുകളോടുള്ള  സ്നേഹമാണ്!!

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...