നാട്ടുവഴികളിലൂടെയും നടവരമ്പിലൂടെയും നടന്നു നീങ്ങി.
കടലിന്റെയും കരിമണലിന്റെയും കയറിന്റെയും നാട്ടിലെ പുണ്യകഥകൾ ഉറങ്ങുന്ന,ക്ഷേത്രമൈതാനത്തിനരികി
ൽ, പച്ചസാരിയുടുത്തൊരു നാരി രൂപം.
ദേവി!
ജീവിതത്തിലെ ഇല്ലായ്മകളിലേക്ക്,
ശൂന്യതകളിലേക്ക്,
നഷ്ടങ്ങളിലേക്ക്,
ഏകാന്തതയുടെ വിരസതയിലേക്ക്,
ലക്ഷദ്വീപം ചൊരിഞ്ഞവൾ, ദേവി!
ധനുമാസ നിലാവിലെ ഉത്രട്ടാതി നക്ഷത്രം
മേൽക്കൂരയില്ലാത്ത ചുറ്റമ്പലത്തിനുള്ളിലെ,പുരുഷാന്ഗനമാ
രുടെ ദേവി!
ചന്ദനം പൂശിയ നെറ്റിത്തടവും ചെമ്പൊടി നിറമാർന്ന ചുണ്ടുകളും
തുളസിക്കതിരും
തുമ്പപ്പൂ നാസികയും!
ദേവിയാണവൾ...
അല്ലാ, ദേവിതന്നെയാണവൾ.
തുടരുന്ന നിർവികാരത,പ്രണയത്തിനു വഴിമാറുമ്പോൾ
തിരിച്ചുവരുന്നത്, നഷ്ടപ്പെട്ടുവെന്ന് കരുതിയ മനസ്സും പ്രതീക്ഷകളുമാണ്.
ദേവിയാണ് തുണ!
ദേവി മാത്രമാണ് തുണ.
******************
Photo courtesy:htttps://www.dipuharidasphotography.com
No comments:
Post a Comment