'ഇബ്തിഹാൽ' !! അങ്ങനെ ആയിരുന്നു ആ കുഞ്ഞിന്റെ വിളിപ്പേര്.
"പ്രാര്ത്ഥന!!" യെന്ന് ഉറുദു ഭാഷയിലഉള്ള ആ അർത്ഥം അവന്റെ പേരില് മാത്രമേ ഉണ്ടായിരുന്നുള്ളു .
ക്ലേശ നിർഭരമായിരുന്ന ജീവിതം . ജീവിതം എന്നൊക്കെ പറയാമോ എന്നറിയില്ല , വെറും മൂന്നു വര്ഷം മാത്രം നീണ്ടു നിന്ന ആ ചെറിയ കാലത്തെ !
രാവിലെ ഓഫീസിൽ എത്തിയാൽ ആദ്യം തുറക്കുന്ന വർത്തമാന പത്രത്തിന്റെ ഓണ്‍ലൈൻ പേജിൽ ഇന്ന് തെളിഞ്ഞു വന്നത് ,ഒരു കുഞ്ഞു മുഖം ആയിരുന്നു !
വീണ്ടും വീണ്ടും ശ്രദ്ധയാകർഷിക്കുന്ന ഒരു മുഖം.
ദൈന്യത !!
വൃത്താകൃതിയിൽ കറുപ്പ് പടര്ന്ന, ചുമന്നു കലങ്ങിയ വലത്തെ കണ്ണ്.
പിച്ചി വലിച്ചു വികൃതമാക്കിയ...നീര് വന്നു തുടുത്തിരിക്കുന്ന ഇടത്തെ ചെ വി.
കൊല്ലപ്പെടുന്നതിനു കുറെ നാൾ മുൻപ് അയൽക്കാർ ആരോ പകര്ത്തിയ ചിത്രം.
അവൻ എന്ത് തെറ്റാണു ചെയ്തത് ?
ഒരു മൂന്നു വയസ്സുകാരനെ ഇത്രമാത്രം ക്രൂശിക്കുവാൻ ?
ചേർത്ത് വെച്ചിരിക്കുന്ന ചുണ്ടുകൾ ഇത്രയും നാളും തുറന്നിട്ടില്ല എന്ന് തോന്നും അവന്റെ ആ ഇരിപ്പ് കണ്ടാൽ! കരയുകയല്ല, പക്ഷെ കരച്ചിൽ നിലച്ച മുഖം.
ഏതു ഋതുക്കൾ മാറിയാലും അവനു കുളിര് പകരുന്നതൊന്നും അവന്റെ ആ ചെറിയ ജീവിതം അനുഭവിച്ചിട്ടില്ലായെന്നു തീർച്ചപ്പെടുത്തി വായിച്ചെടു ക്കാം.
അവൻ നിർവികാരതയോടെ,നിശ്ചലമായി ഇരിക്കുന്ന തരത്തിലുള്ള ആ ചിത്രത്തിലേക്ക് എന്നെ കൊത്തിവലിക്കുന്ന എന്തോ ഒന്ന്...അവന്റെ ധൈന്യതയൂറുന്ന നോട്ടം അല്ലാതെ മറ്റൊന്നും അല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം , എന്റെ കണ്‍തടങ്ങളിൽ നനവ് പറ്റി .
പെട്ടന്ന് ഞാൻ കുറെയേറെ പിറകോട്ടു നടന്നു, എന്നിൽ നിന്നും എന്നന്നേക്കുമായി അകന്നുപോയ എന്റെ കുഞ്ഞനുജന്റെ മുഖം ആണോ ഇബ്തിഹാലിനു ?
ഇപ്പോൾ നിശ്ചലമായതു ആ കുഞ്ഞു ശരീരം മാത്രം അല്ല, ഞാനും കൂടിയാണ്. ഇന്നത്തെ എന്റെ ദിവസം നഷ്ടപെട്ടിരിക്കുന്നു. ആ പത്രത്തിന്റെ പേജ് പെട്ടന്ന് ക്ലോസ് ചെയ്യണം എന്ന് തോന്നിയെങ്കിലും അവന്റെ നോട്ടം വീണ്ടും എന്റെ കണ്ണിനെ നനയിപ്പിക്കുക ആയിരുന്നു.
ക്ഷമിക്കണം ഇബ്തിഹാൽ. നിന്റെ മാതൃദേഹം നിന്നോട് ഈ ക്രൂരത ചെയ്യുവാൻ നീ എന്ത് തെറ്റ് ചെയ്തു എന്നുള്ളത് അവരുടെ ഹൃദയത്തെ ഉലയ്ക്കുന്ന ഒരു ചോത്യമേ അല്ല എന്നുള്ള തിരിച്ചറിവിൽ നിൽക്കുമ്പോൾ ...
ആരെ കുറ്റപെടുത്തണം എന്നറിയാതെ ഉഴറുന്നു .
മാലപോലെ കിടക്കുന്ന മാലിദ്വീപിലെ വാവു അറ്റോളിലെ റാക്കീധൂ ദ്വീപ് ആയിരുന്നു അവന്റെ ജന്മസ്ഥലം.
84 ആളുകള് മാത്രം അധിവസിക്കുന്ന ഒരു ദ്വീപാണ് റാക്കീധൂ.
മത്സ്യതൊഴിലാളി ദ്വീപ് എന്നൊക്കെ പറയുന്നത് അതിഭാവുകത്വമായിരിക്കാം!.
മത്സ്യബന്ധനം അല്ലാതെ മറ്റൊരു തൊഴിലോ സാധ്യതകളോ കുറവ്.
അവരുടെ ഇടയിലാണ് ആഭിയ 2011 ഇൽ ഒരു ആണ് കുഞ്ഞിനു ജന്മം കൊടുക്കുന്നത്.
ദൈവം അനുഗ്രഹിക്കാത്ത ജന്മം എന്ന് മാലി ഭാഷ.
ഏതോ ശപ്ത നിമിഷത്തിൽ ,തന്റെ രണ്ടാനച്ചനാൽ ഗര്ഭം പേറേണ്ടി വന്നവൾ.
ജനിച്ചു മൂന്നാം വര്ഷം ജീവതം അവസാനിച്ച ഇബ്തിഹാലിനു മാത്രമല്ല,
സ്ഫടികസങ്കാഷമായ ദ്വീപിലെ നീല ജലാശയം പോലെ തെളിര്മയുള്ള ഒരു ജീവിതം സ്വപ്നം കണ്ട,അവളുടെ ഭാവിയെയും മുരടിപ്പിച്ച ബീജവാപനമായിരുന്നു ആ രണ്ടാനച്ചന്റെത്.
ജനനശേഷം ആ കുഞ്ഞു അനുഭവിച്ചതെല്ലാം,ആഭിയയുടെ അമ്മയുടെ ഭർത്താവിനോടുള്ള പക തന്നെ ആയിരുന്നു.
ഇതിനെല്ലാം കൂട്ട് നിന്നത് തന്റെ അമ്മയുംകൂടി ആയിരുന്നു എന്നുള്ള തിരിച്ചറിവ് അവളെ ഒരു ഉദ്മാദി ആക്കിയിരിക്കണം. എന്നിരിക്കിലും അത് സ്വന്തം ഗര്ഭപാത്രത്തിൽ പിറന്ന തന്റെ തന്നെ ചോരയെ കൊന്നതിനു ന്യായീകരണം ആകുമോ ?
ഇങ്ങനെ വരികിലും ഇബ്തിഹാലിനും ഒരു പോറ്റച്ചനെ കൊടുക്കുവാൻ ആഭിയക്ക് അതിക നാളുകൾ കാത്തിരിക്കേണ്ടി വന്നില്ല.
ദ്വീപ് ഫെറിയിലെ ക്യാപ്ടൻ ആയ രണ്ടാനച്ചനിൽ നിന്നും ഇബ്തിഹാലിനു രണ്ടു സഹോദരങ്ങളെയും കൂടി കിട്ടി.
അപ്പോഴേക്കും ഇബ്തിഹാൽ ആ വീട്ടില് ഒരു അതിക പാറ്റായി മാറിയിരുന്നു.
സ്വന്തം അമ്മ കാണിക്കാത്ത സ്നേഹം ,രണ്ടാനച്ചനിൽ നിന്നും കിട്ടിയപ്പോൾ ,ഇബ്തിഹാൽ നീ ഒരിക്കലെങ്കിലും ആ കുഞ്ഞു ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയി ച്ചിട്ടുണ്ടായിരുന്നോ?
അടുക്കള ഭാഗത്തെ കുഞ്ഞു കസേരയിൽ ചാരി ഇരുന്നുകൊണ്ടുള്ള അവന്റെ ഉറക്കം ....
പരുക്കനായിട്ടുള്ള താണതരം കമ്പളം കൊണ്ടുള്ള നാണം മറച്ചിൽ , അതൊന്നും ഒരിക്കലും അവന്റെ അമ്മയെ അലോസരപെടുത്തുന്ന കാര്യങ്ങൾ ആയിരുന്നില്ല.
കബന്ധം കണ്ടു മരവിച്ച മനസ്സുമായി അവൾ ആ തീരത്ത് തനിച്ചിരുന്നു.
അകലെ പതഞ്ഞു ഉയരുന്ന ക്ഷോഭ കടലിന്റെ ആർത്തനാദം അവളുടെ ഹൃദയത്തെ മുറിവേല്പ്പിച്ചില്ല. മൂന്നു വര്ഷങ്ങള്ക്ക് മുൻപ് അവൾ അനുഭവിച്ചു തുടങ്ങിയ നഷ്ടബോധത്തിലും വേദനയിലും പൊ തിഞ്ഞ മാറാപ്പായി മാത്രമേ ആ കുഞ്ഞിനെ അവൾ കണ്ടിരുന്നുള്ളൂ.
കടലിരമ്പത്തെകാട്ടിലും ഘനമുള്ളതായിതോന്നി അവളുടെ ഹൃദയഭാരം.
ആർത്തലക്കുന്ന തിരമാലകൾ തീരത്തോട് ഓടിയടുക്കുന്നു.
ഉള്ളംകൈയിൽ വാരിയെടുത്ത് മാറോട് ചേര്ക്കുന്ന പൊറ്റമ്മയെ പോലെയായി ആ തീരം.
പൊടി മീനുകളും ഞണ്ടു ഷകലങ്ങളും വേരറ്റ കടൽ ചെടികളും കടൽ തീരത്ത് എത്തിക്കുന്നുണ്ട് .
കാക്കകളെയും പൂച്ചയെയും മാങ്ങയും കാട്ടി അമ്മ കുഞ്ഞിനു ആഹാരം കൊടുക്കുന്നതുപോലെ
ഓടിയടുക്കുമ്പോൾ വാരിയെടുത്തു കവിളത്ത് ചുടു ചുമ്പനം നൽകി , പിന്നെയും ഇറങ്ങിയോടുന്ന കുട്ടികളെ പോലെ,തിരകൾ വീണ്ടും തീരത്തെ പുണർന്നുകൊണ്ടിരുന്നു.
ആഭിയ അങ്ങ് അകലെ മാറിയിരിക്കുകയാണ്
വീട്ടിലെ ഇരുട്ടിൽ ചലനമറ്റ് ഇബ്തിഹാൽ കിടക്കുന്നു.
മുത്തും പവിഴവും വലിയ മൽസ്യങ്ങളുമായി വന്ന ആ തിരമാല ഇനിയൊരിക്കലും തിരിച്ചു വരാതെ ആ അമ്മയെ ഒന്ന് കെട്ടിപ്പുണരാതെ, മാറോട് ചേർക്കാതെ, കടലാഴങ്ങളിലേക്ക് ഉൾവലിഞ്ഞു .
കവി പാടിയിട്ടുണ്ട്പോൽ പാപത്തിന്റെ ശമ്പളം മരണമാണെന്ന് !
ഇവിടെ ആര് ആരോട് പാപം ചെയ്തു ?
ആ ശമ്പളം കിട്ടിയത് ആര്ക്കാണ്?
ഒരു അമ്മക്ക് ഇത്രയും ക്രൂരയാകുവാൻ കഴിയുമോ ?
അതും ഒരു മൂന്നു വയസ്സുകാരനോട് ?
എല്ലാം ക്ഷമിക്കുന്നവൾ ആണ് അമ്മയെന്നു പഠിപ്പിച്ചവരോടുള്ള വിയോജിപ്പാണ് ആഭിയ മൊഹമ്മെദ് എന്ന ഇരുപത്തിയാറുകാരിയായ മൂന്ന് കുട്ടികളുടെ മാതാവ് !
ആഭിയ ഉദരത്തിൽ പേറിയത് ആഗ്രഹിക്കാതെ, അര്ധിക്കാതെ കിട്ടിയതാണ് . പക്ഷെ അവൾ അതിനു പ്രാര്ത്ഥന എന്ന അര്തമുള്ള ഇബ്ത്തിഹാൽ എന്ന് നാമകരണം ചെയ്യുമ്പോൾ നിനക്ക് വേണ്ടി ഈ ലോകം പോലും പ്രാർതിക്കരുതു എന്ന വാശിയായിരുന്നോ ?
എന്ത് വിധി വ്യപരീത്യമാണിത്.
അസ്സർ പ്രാര്ത്ഥന കഴിഞ്ഞു,സൂര്യ തീഷ്ണത കുറഞ്ഞ വേളയിൽ ഇബ്തിഹാലന്ന പ്രാര്ത്ഥന ശരീരം മണ്ണോടു ചേരുമ്പോൾ ...
പുറത്തു പ്രാര്ത്ഥന നിരതയോടെ കൈകൂപ്പുന്നു.
ക്ഷമിക്കണം ഇബ്തിഹാൽ,നിന്റെ കരച്ചിലുകൾ കർണപടം പൊട്ടിയ ഒരു സമൂഹത്തിലാണല്ലോ കേട്ടത്.
മാപ്പ് !!
****************************** ****************************** ****************************** ******************************
"നിങ്ങൾ നിങ്ങളുടെ നിശബ്ദതയെ ഭന്ജിക്കു !!!
'തുടർച്ചയായുള്ള തെറ്റുകൾ' എന്ന് ഭരണവർഗം തന്നെ വിലപിക്കുന്ന ഈ തെറ്റ് തിരുത്തുവാൻ ദേശവാസികൾക്ക് കഴിയുമോ എന്നുള്ളത് ചോത്യം തന്നെയായി അവശേഷിക്കുന്നു. ധര്മവും നിഷ്ഠയും പാലിക്കാതെ വ്യവസ്ഥാപിതമായ മാർഗങ്ങൾ അവലംബിക്കാതെ നിങ്ങൾ ഇങ്ങനെ ഇറങ്ങി പോകുന്നത് തലമുറകളോട് ചെയ്യുന്ന ശരികേടാണ്."
****************************************************************************
“Every child is a precious gift from God who makes our lives joyous and wholesome, and it is our duty to protect and safeguard them” Her Excellency Ms. Dhunya Maumoon, Minister, Foreign Affairs, Rep of Maldives
****************************************************************************
# Afiya Mohamed – the woman suspected of killing her three-year-old son Ibthihaal Mohamed on Vaavu Atoll Rakeedhoo,Maldives ,discovered her son’s body, with signs of severe abuse, in their home on Wednesday ,January 28,2015.
No comments:
Post a Comment