"പറക്കുവാൻ ഒരുങ്ങി കിടക്കുന്ന മാലെ സുന്ദരി ഫ്ലൈ മിക്ക് അരികിലേക്ക് നടക്കുമ്പോൾ, സെൽഫി എടുക്കുവാൻ മറന്നിരുന്നില്ല"
"ആ കടവിൽ നിന്നും നീന്തി പോകാനുള്ള ദൂരമേ റിസോർട്ടിലേക്ക് ഉള്ളുവെന്ന് തോന്നി. നീന്തൽ അറിയാത്തതുകൊണ്ടും, യാത്രക്ക് അരയന്നത്തെ ഓർമപ്പെടുത്തുന്ന ധോണി തയാറെടുത്തു നിൽക്കുന്നതുകൊണ്ടും, നീന്താൻ മുതിർന്നില്ല."
"മധ്യാഹ്ന സൂര്യന്റെ ചൂടുവെട്ടം അതിശക്തമായി ഓളപ്പരപ്പുകളിൽ നൃത്തം ചെയ്യുന്നു. ധോണിയിലെ കണ്ണാടി വാതിലിലൂടെ തെറിച്ചു വീഴുന്ന വെട്ടത്തിൽ കപ്പിത്താന്റെ ശരീര നിഴൽ ഒരു ശില്പത്തെ ഓർമ്മപ്പെടുത്തി."
"മറ്റൊരാൾ വെൽകം ഡ്രിങ്കുമായി എത്തി. നാരങ്ങയോ മറ്റു പച്ചിലകളും ഒക്കെ ചേർന്ന തണുത്ത വെള്ളം അപ്പോഴത്തെ ദാഹത്തെ ശമിപ്പിക്കാൻ ഉതകുന്നത് തന്നെയായിരുന്നു."
"മരങ്ങൾക്കിടയിലൂടെ, കോൺക്രീറ്റ് നടപ്പാതയിലൂടെ നാസീഫിന്റെ ഒപ്പം ബാഗു പുറകിൽ തൂക്കി നടന്നു. പോകുന്ന വഴിയുടെയും മറ്റും കാനന ദൃശ്യങ്ങൾ ഫോണിൽ പകർത്തുവാൻ മറന്നിരുന്നില്ല."
"നിര നിരയായി നിർമ്മിച്ചിരിക്കുന്ന ഒറ്റനില, ഒറ്റമുറി വില്ലകളുടെ അരികുപറ്റി റൂം നമ്പർ 199 ലേക്ക് എത്തിച്ചേർന്നു. മുക്കുറ്റി ചെടികൾ പൂന്തോട്ടം വിരിച്ച മുറ്റത്ത് തെങ്ങുകളും ഉണ്ടായിരുന്നു"
"ഭംഗിയായി ഒരുക്കിയിരിക്കുന്ന കിടക്കയുടെ മുകളിലേക്ക് പടർന്നിറങ്ങുന്ന കത്തുന്ന മഞ്ഞ പ്രകാശം, മുറിയെ മുഴുവൻ ചേതോഹരമാക്കുന്നു."
"നേരെ കാണുന്ന രണ്ടാമത്തെ വാതിൽ തുറക്കുന്നത് കടലിലേക്കാണ്.
വളർന്നു പന്തലിച്ചു നിൽക്കുന്ന കണ്ടൽ ച്ചെടികൾക്കിടയിലൂടെ കടല് കാണാം."
"ഏറ്റവും വലുതും ഏതാണ്ട് 500 പേർക്കോളം ഇരുന്നു ആഹാരം കഴിക്കാവുന്നതുമായ ഇടമാണ് റേന്തളി എന്ന പേരുള്ള പ്രധാന റെസ്റ്റോറന്റ്."
"അവിടെ നിന്നും മുന്നോട്ടു പോകുമ്പോഴാണ്, സ്പാ കണ്ടത്. ആരാമു എന്ന സംസ്കൃതജന്യമായ പേരാണ് ആ സ്പായിക്കുള്ളതെന്നു, മേശമേലെ സ്വീകരണ പുസ്തകങ്ങളിൽ കുറിച്ചുവെച്ചിരിക്കുന്നു. പ്രാചീന ക്ഷേത്രശില്പാ കലയെ അനുസ്മരിക്കുന്ന കെട്ടിട നിർമ്മാണ രീതിയിലുള്ള അലങ്കാര ഗോപുരവും സ്വീകരണ മുറിയുമാണ് ആദ്യം ശ്രദ്ധിച്ചത്."
റിസപ്ഷനോട് ചേർന്നാണ് സുവനീർ ഷോപ്പ്.
തീരത്തെ മണലിൽ വലിയ അക്ഷരങ്ങളിൽ പേരും നാളും ജന്മദേശവും എഴുതി, അർച്ചന കഴിപ്പിച്ചു
ഉച്ചക്ക് 1:45 നാണു റിസോർട്ട് ജെട്ടിയിൽ നിന്നും ഡിപ്പാർച്ചർ!
ഒരുമണിക്ക് ചെകൗട്ടും.
No comments:
Post a Comment