കര്‍ക്കിടക വറുതി തീര്‍ന്നു ഉണരുന്ന ചിങ്ങപുലരി.
എവിടെയും പുതുമകള്‍ ആയിരുന്നു.
പുതിയൊരു ഊര്‍ജ്ജം കിട്ടിയതുപോലെ.
കൊയ്തുപാട്ടിന്റെ ഈണത്തിനും ഈരടികള്‍ക്കുമോപ്പം ഓണപക്ഷിയുടെ പശ്ചാത്തല സംഗീതം.കൊന്നപൂവിന്റെ നിറമുള്ള ചിത്രശലഭങ്ങള്‍ പോലെയുള്ള പക്ഷികള്‍ കണ്മുന്നിലെവിടെയും പാറിനടക്കുന്നുണ്ടാവും. മധുരമുള്ള ഓര്‍മകളുമായി ഒരു ഓണക്കാലം കൂടി......
മയില്‍പീലിതുണ്ട് കണക്കു പുസ്തകത്തിനുള്ളില്‍ ഒളിപിച്ചു വെച്ച ആ കുട്ടികാലം.
മുക്കിറ്റിയും തുമ്പയും തുളസിയിലയും തോട്ടാവാടിപൂക്കളും ചില മഞ്ഞപൂവുകളും ചേര്‍ത്തുള്ള മുറ്റത്തെ ഓണപൂക്കളം. അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ഈ പൂക്കള ഒരുക്കങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യത്തെ ഓണസ്മരണ.ഒരുപക്ഷെ ഓര്‍മയിലെ ആദ്യത്തെ ഓണക്കാലവും.
പിന്നെ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജന്ഷനിലെ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങള്‍, കായികമല്‍സരങ്ങള്‍,കലാമത്സരങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍...
ഈ പ്രവിശ്യവും എല്ലാവരും പുതുവേശങ്ങള്‍ അണിഞ്ഞു അമ്മുമ്മയുടെ വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ടാവും.ദര്‍ശന കലാവേധിയുടെ നാടകം കാണാന്‍ എല്ലാവരും പോയിട്ടുണ്ടാവും. പല തരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവും.
കളിയുടക്കയുടെ കഠിനതയും എള്ളുണ്ടയുടെ മണവും അടപ്രഥമന്റെ രുചിയും എന്റെ മുന്നില്‍ ജീവസ്സോടെ നില്‍ക്കുന്നു.
ഊഞ്ഞാല് കെട്ടിയിരുന്ന പഞ്ചാരമാവ് അമ്മുംമയോടപ്പം ഓര്മ ആയിരിക്കുന്നു.
ഓര്‍മ്മകള്‍ സുഗന്ധം മാത്രമല്ല, വേദനകളും കൂടിയാണ്.
ഇന്ന് ഇവിടെ പതിവ്പോലെ ഉള്ള ഒരു വെള്ളിയാഴ്ച...അതിനപ്പുറം എന്ത് പ്രസക്തി.
മറ്റാരും വിളിച്ചു ഉണര്താനില്ലാത്ത ഈ നാല് ചുമരുകള്‍ക്കുള്ളില്‍,
എനിക്ക് വേണ്ടി മാത്രം ഉണര്‍ന്നിരിക്കുന്ന ഈ ഉഷാ ഫാന് കീഴെ ഉച്ചവരെ നല്ല ഉറക്കമായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയോളം നീണ്ടു നിന്ന വാര്‍ഷിക ആടിട്ടിംഗ്. അതിനെ തുടര്‍ന്ന് നടത്തിയ ഡിന്നര്‍.
റൂമില്‍ വന്നു കിടന്നപോഴേക്കും ഉറങ്ങിപോയി.
എപ്പോള്‍ ഉറങ്ങി എന്ന് പോലും ഓര്‍മയില്ല.
അത്രയ്ക്ക് ക്ഷീണമായിരുന്നു.
ഒരു ഫോണ്‍ കാള്‍ ആണ് വിളിച്ചു ഉണര്‍ത്തിയത്.
കടലിനക്കരെ നാട്ടില്‍ നിന്നും ഉള്ള വിളി.
"ഇന്ന് തിരുവോണമാണ്, ഇവിടെ എല്ലാവരും ഊണ് കഴിഞ്ഞു"
"ഇത്ര നേരത്തയോ ?"
ഇവിടെ ഇപ്പോള്‍ 12 .30 ആകുവാന്‍ പോകുന്നതെ ഉള്ളു.അരമണിക്കൂറിന്റെ വ്യതിസാം ഉണ്ടല്ലോ അവിടെയും ഇവിടെയും തമ്മില്‍.
"അതെ 12 മണിക്ക് കഴിഞ്ഞു, ഇനി വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണ്. "
"ശരി"
"എന്തെങ്കിലും കഴിച്ചോ "
"ഇല്ല..കഴിക്കണം"
"മ് മ് . ശരി. ഹാപി ഓണം"
"മ് മ് , ഹാപി ഓണം"
ഉറക്കം പോയ നിരാശയോടെ പതുക്കെ എണീറ്റ്.
എന്നും ഉറങ്ങാന്‍ വലിയ പാടാണ്.
തിരിഞ്ഞും മറിഞ്ഞും കിടക്കും.
ചിലപ്പോള്‍...
സിനിമ കാണും...
വായിക്കാനായി... ഒന്നുമില്ല....
പിന്നെ ചിലപ്പോള്‍ പാട്ടുകേള്‍ക്കും...

സുന്ദരിക്ക് പൊട്ടുതൊടല്‍,സൂചിയില്‍ നൂലുകൊരുപ്പു, തീറ്റി മത്സരം ,കസേരകളി,
ഉറിയടി, വടംവലി,ചെസ്സ്,ക്യാരംസ് എന്നിങ്ങനെ തുടരും.
പിന്നെ സൌജന്യ നേത്ര ചികല്‍സ ക്യാമ്പുകള്‍, രക്തപരിശോധന. സംഗാടനങ്ങളും ഭാരവാഹിത്വവും ,അതിന്റെ ഭാഗമായുള്ള തിരക്കും. അതൊരു സുഖമുള്ള കാലമായിരുന്നു. പൊട്ടിയ പട്ടം പോലെ മനസ്സ് ഓടിനടക്കുന്ന കാലം.
തിരുവോണത്തിന്റെ അന്ന് ഊണും കഴിഞ്ഞുള്ള യാത്ര. അച്ഛനും അമ്മയ്ക്കും അനിയനും അനുജത്തിക്കും ഒപ്പം പന്മനയിലെ അമ്മുമ്മയുടെ വീട്ടിലേക്കു. അപ്പോള്‍ അവിടെ ഞങ്ങളെ എല്ലാവരും കാത്തിരിക്കുകയാവും.
മാമന്മാരും അവരുടെ കുടുംബവും വലിയമ്മയും കുഞ്ഞമ്മമാരും പിന്നെ അവരുടെ എല്ലാ കുട്ടികളും അവിടെ ഉണ്ടാകും.
ആരുമുറികട ജങ്ഷനില്‍ ബസ്സിറങ്ങി നടന്നു മാമന്റെ വീടിലേക്ക് പോകുമ്പോള്‍ അവിടെ വീശുന്ന കാറ്റിനു പോലും ഓണഗന്ധമാണ്.
റോഡുവക്കിലെ കൊട്ടപുരതുമുതലാളിയുടെ റേഷന്‍ കടക്കു അരികിലുള്ള വീട്ടില്‍ പുഴുങ്ങി ഉണക്കുന്ന നെല്ലിന്റെ മണം നാസ്വരെന്ധ്രങ്ങളെ കീഴടക്കുമ്പോള്‍, ആ വഴി ഒരു ഗ്രിഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്തുന്നതാണ്. റോഡരികിലെ നെല്പാടങ്ങള്‍ മിക്കതും കൊയ്ത്തു കഴിഞ്ഞിട്ടുണ്ടാവും . നെല്ലിന്റെ കുറ്റിയോളം വെള്ളം നിറഞ്ഞുനില്‍ക്കുന്ന പാടത്ത് കൊക്കുകളും കുളകോഴികളും കായല്‍ കാക്കകളും ഇര തേടി ഊളിയിട്ടു പറക്കുന്നതുകാണം.
ചെറിയ വെള്ളത്തില്‍ ചാടിനടക്കുന്ന പൊടിമീനുകള്‍ പോലെയുള്ളവ, തവള കുഞ്ഞുങ്ങള്‍, വയലിലെ വരമ്പിന്‍ ചാലില്‍ മുട്ടയിട്ടിരിക്കുന്ന നത്തക്ക.
അതിനെ പുഴുങ്ങി കട്ടിയുള്ള തോട് പൊട്ടിച്ചു അതിനുള്ളിലെ മാംസം എടുത്തു തേങ്ങാപീരയും ചേര്‍ത്ത് തോരന്‍ വെയ്ക്കും.
എന്ത് രുചിയാണന്നോ ? കക്കയിറച്ചി മാറി നില്‍ക്കും.
ചാഞ്ഞ വെയിലത്ത് അതികം തിരക്കുകള്‍ ഇല്ലാത്ത ആ റോഡിലൂടെ നടന്നു പോകുമ്പോള്‍, വയലിനക്കരയില്‍ നിന്നും കലാസംഗടനകളുടെ പാട്ടുകേള്‍ക്കാം.
അമ്മുമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ എല്ലാ കുടുംബാങ്ങങ്ങളും ഉണ്ടാകും. എല്ലാവരും പുതിയ വേഷങ്ങളില്‍ ആയിരിക്കും. അമ്മ കയ്യില്‍ കരുതുന്ന ഓണപുടവ അമ്മുമ്മക്ക് നല്‍കും. അച്ഛന്‍ ഏല്‍പിച്ച വെറ്റിലയും പുകയിലകെട്ടും വലിയച്ചന്മാര്‍ക്ക് ദക്ഷിണയായി കൊടുക്കും . അച്ഛന്‍ എന്തെങ്കിലും ചെറിയ മിട്ടായികള്‍ കരുതിയിട്ടുണ്ടാവും അത് ഞങ്ങള്‍ കുട്ടികള്‍ വീതിച്ചെടുക്കും.
അപ്പോഴേക്കും കാപ്പിക്കാലമായിട്ടുണ്ടാവും.
അമ്മുമ്മ തന്നെ കറക്കുന്ന പശുവിന്റെ വെള്ളം ചേര്‍ക്കാത്ത പാലുകൊണ്ടുള്ള ചായ.
ഞങ്ങളുടെ വീട്ടില്‍ കിട്ടുന്ന വെള്ളം നിറഞ്ഞ പാലിനേക്കാള്‍ എത്ര മധുരമായിരുന്നു.
കുഞ്ഞമ്മയും മാമിമാരും ചേര്‍ന്നു ഉണ്ടാക്കുന്ന പലഹാരങ്ങള്‍, ഉരുണ്ടു കട്ടികൂടിയ കളിയോടക്ക, അച്ചപ്പം, വയലില്‍ നിന്നും വിളവ് എടുത്ത വാഴപഴം കൊണ്ടുള്ള വറ്റല്‍,പിന്നെ ചീനിവട്ടല്‍, അരിമുറുക്ക് , എള്ളുണ്ട, കടയില്‍ നിന്നും വാങ്ങുന്നതുകൊണ്ട് ഉണ്ടാക്കുന്ന വ്യ്തിസ്തങ്ങളായ പൊരികള്‍ .
അതെല്ലാം എടുത്തു തെക്കേ പറമ്പിലെ പഞ്ചാരമാവിന്റെ ചാഞ്ഞു നില്‍ക്കുന്ന വടക്കേ കൊമ്പില്‍ മാമന്‍ തന്നെ കെട്ടിയിട്ടിരിക്കുന്ന ഉലക്ക ഊഞ്ഞാലില്‍ ചുവട്ടില്‍ കൊണ്ട് ചെല്ലും. ഞങ്ങള്‍ പതിനാലു കൊച്ചുമക്കളും അവിടെ കൂടും. "മോട്ടയിടീലും" " തന്ടുപെരിപ്പിക്കളും" കളിയും ചിരിയും പരിഭവങ്ങളുമായി വൈകുംന്ന്നെരങ്ങള്‍ ...രാത്രികള്‍...പിന്നെ ...പകലുകള്‍...
സന്ധ്യ ആകുക്പോള്‍, അടുത്തുള്ള ചെറുപ്പകാര്‍ കരടികളിയും പാട്ടുകളുമായി വരും.
കൊച്ചിതോട്ടത് കുംമിയടിക്കാന്‍ പോയപോള്‍ കൊച്ചിക്കാരിക്ക് കുഞ്ഞമ്മ കുപ്പിവള കൊടുത്ത കഥയും മഞ്ഞക്കിളിയെ പിടിക്കാന്‍ മഞ്ഞകാട്ടില്‍ പോകുന്ന കഥയും പാട്ടായി അവര്‍ അവതരിപ്പിക്കും.
അവസാനം പട്ടാനിമാരുടെ പാവം മക്കളായ അവര്‍ മനോഹരനായ വടക്കന്‍ കരടിയെ വെടിവെച്ചു വീഴ്തുന്നതോടെ ആ വീട്ടിലെ കരടികളിയും അവസനിപിച്ചു അടുത്തവീട്ടിലേക്ക്.
അവരുടെ തായിന്ന തായിന്ന താളം കേട്ട് ഞങ്ങളും കൈയ്യടിക്കുമായിരുന്നു
അങ്ങനെ രാത്രിയോളം നീളുന്ന പരിപാടികള്‍.

അവിട്ടം നാളും പിന്നെ ചതയദിനവും കഴിഞ്ഞു ഓരോര്തരും അവരവരുടെ വീട്ടിലേക്കു
തിരികെ പോകുന്നത് വളരെ വേധനജനകമാണ്.
ഓണത്തിന് പുതിയ വേഷങ്ങള്‍ കിട്ടുന്നതിനെകാട്ടിലും എല്ലാവരും ഒരുമിച്ചു ഒത്തു കൂടുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം.
ഓണത്തിന് പുതിയ വേഷങ്ങള്‍ കിട്ടുന്നതിനെകാട്ടിലും എല്ലാവരും ഒരുമിച്ചു ഒത്തു കൂടുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം.
ഈ പ്രവിശ്യവും എല്ലാവരും പുതുവേശങ്ങള്‍ അണിഞ്ഞു അമ്മുമ്മയുടെ വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ടാവും.ദര്‍ശന കലാവേധിയുടെ നാടകം കാണാന്‍ എല്ലാവരും പോയിട്ടുണ്ടാവും. പല തരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവും.
കളിയുടക്കയുടെ കഠിനതയും എള്ളുണ്ടയുടെ മണവും അടപ്രഥമന്റെ രുചിയും എന്റെ മുന്നില്‍ ജീവസ്സോടെ നില്‍ക്കുന്നു.
ഊഞ്ഞാല് കെട്ടിയിരുന്ന പഞ്ചാരമാവ് അമ്മുംമയോടപ്പം ഓര്മ ആയിരിക്കുന്നു.
ഓര്‍മ്മകള്‍ സുഗന്ധം മാത്രമല്ല, വേദനകളും കൂടിയാണ്.
ഇന്ന് ഇവിടെ പതിവ്പോലെ ഉള്ള ഒരു വെള്ളിയാഴ്ച...അതിനപ്പുറം എന്ത് പ്രസക്തി.
മറ്റാരും വിളിച്ചു ഉണര്താനില്ലാത്ത ഈ നാല് ചുമരുകള്‍ക്കുള്ളില്‍,
എനിക്ക് വേണ്ടി മാത്രം ഉണര്‍ന്നിരിക്കുന്ന ഈ ഉഷാ ഫാന് കീഴെ ഉച്ചവരെ നല്ല ഉറക്കമായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയോളം നീണ്ടു നിന്ന വാര്‍ഷിക ആടിട്ടിംഗ്. അതിനെ തുടര്‍ന്ന് നടത്തിയ ഡിന്നര്‍.
റൂമില്‍ വന്നു കിടന്നപോഴേക്കും ഉറങ്ങിപോയി.
എപ്പോള്‍ ഉറങ്ങി എന്ന് പോലും ഓര്‍മയില്ല.
അത്രയ്ക്ക് ക്ഷീണമായിരുന്നു.
ഒരു ഫോണ്‍ കാള്‍ ആണ് വിളിച്ചു ഉണര്‍ത്തിയത്.
കടലിനക്കരെ നാട്ടില്‍ നിന്നും ഉള്ള വിളി.
"ഇന്ന് തിരുവോണമാണ്, ഇവിടെ എല്ലാവരും ഊണ് കഴിഞ്ഞു"
"ഇത്ര നേരത്തയോ ?"
ഇവിടെ ഇപ്പോള്‍ 12 .30 ആകുവാന്‍ പോകുന്നതെ ഉള്ളു.അരമണിക്കൂറിന്റെ വ്യതിസാം ഉണ്ടല്ലോ അവിടെയും ഇവിടെയും തമ്മില്‍.
"അതെ 12 മണിക്ക് കഴിഞ്ഞു, ഇനി വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണ്. "
"ശരി"
"എന്തെങ്കിലും കഴിച്ചോ "
"ഇല്ല..കഴിക്കണം"
"മ് മ് . ശരി. ഹാപി ഓണം"
"മ് മ് , ഹാപി ഓണം"
ഉറക്കം പോയ നിരാശയോടെ പതുക്കെ എണീറ്റ്.
എന്നും ഉറങ്ങാന്‍ വലിയ പാടാണ്.
തിരിഞ്ഞും മറിഞ്ഞും കിടക്കും.
ചിലപ്പോള്‍...
സിനിമ കാണും...
വായിക്കാനായി... ഒന്നുമില്ല....
പിന്നെ ചിലപ്പോള്‍ പാട്ടുകേള്‍ക്കും...
ചിലപ്പോള്‍ 100 , 99 ,98 ,97 , ....... എന്നിങ്ങനെ എന്നും
ഉറക്കം വരില്ലാന്ന വാശിയിലാണ് മിക്ക രാത്രികളും...
അങ്ങനെ ചിന്തിച്ചു സ്വപ്നം കണ്ടു...
തലയണയും കെട്ടിപിടിച്ചു കിടക്കുമ്പോള്‍ ...
എപോഴോ ഉറക്കം വരും....
അത് എന്തായാലും ഒരു 12 മണി കഴിയണം....
രാവിലെയും ഇതിലേറെ ബുദ്ധിമുട്ടാണ്...
ഉറക്കം ഉണരാന്‍..
ഉണര്‍ന്നു കഴിഞ്ഞാല്‍...
അതിലേറെ വിഷമമാണ് ഒന്ന് എനീക്കുവാന്‍....
രാവിലെ എണീറ്റ് തുളസിയില ഇട്ടു കാച്ചിയ വെളിച്ചെണ്ണ തേച്ചുള്ള കുളി.
വിത്ത് തെങ്ങിനായി മാറ്റി നിര്‍ത്തിയിരിക്കുന്ന പറമ്പിലെ തെങ്ങില്‍ നിന്നും കിട്ടുന്ന വലിയ തേങ്ങ ആട്ടിയ വെളിച്ചെണ്ണ ഓണത്തിന് മുന്നേ അമ്മുമ്മ ഞങ്ങളുടെ വീട്ടില്‍ എത്തിക്കും.
അത് ഉപയോഗിച്ചാണ് അമ്മ പിന്നെ കുറെ കാലത്തേക്ക് പാചകം ചെയ്യുന്നത്.
അതില്‍ കുറച്ചു എടുത്തു തുളസിയില ഇട്ടു കാച്ചി വെക്കും.
തിരുവോണത്തിന്റെ അന്ന് രാവിലെ എണീറ്റ് ശരീരം മുഴുവന്‍ ഈ കാച്ചിയ എണ്ണ തേച്ചു കുളിക്കും.
പിന്നെ കൃഷ്ണന്‍ നടയിലേക്കു പോകും.
അന്ന് അവിടെ പ്രതീകം പൂജകള്‍ ഉണ്ട്.
പാല്‍പായസ വഴിപാടും ഉണ്ടാകും.
കണ്ണില്‍ തങ്ങിയ കണ്ണീര്‍ കവിള്‍തടത്തിലേക്കു ഇറങ്ങിയില്ല.
ഷവറില്‍ നിന്നും വീണ ക്ലോറിന്റെ വിട്ടുമാറാത്ത മണമുള്ള വെള്ളത്തില്‍ അത് മുങ്ങിപോയി.
കുളിച്ചെന്നു വരുത്തി, പുതു വസ്ത്രങ്ങളില്‍ അല്ലാതെ പതുക്കെ പുറത്തേക്കു ഇറങ്ങി.
റോഡരികിലെ പള്ളിയില്‍ നിന്നും പതിവ് ജുമാ നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
അവിടെ കൂടി നില്‍ക്കുന്നവരുടെ പിന്നിലൂടെ ഹോടലിലേക്ക് നടന്നു .
തമിഴ് ഹോട്ടല്‍ ആണ്.
എല്ലാ വെള്ളിയഴ്ച്ചതെയും പോലെ ഇന്നും ബിരിയാണിയും ചിക്കന്‍ ഫ്രൈ യും.
നാലുതടങ്ങള്‍ ഉള്ള പാത്രത്തില്‍ പപ്പടവും സാലഡും വെച്ചിട്ടുണ്ട്.
ആധ്യമയിട്ടാണ് ഒരു തിരുവോണ ദിവസം ബിരിയാണിയും മാംസവും.
മധ്യാന്ന സൂര്യന്റെ സംഹാര രൂപം എരിഞ്ഞു തീരുന്നു....
ശരീരം മുഴുവന്‍ വിയര്‍ക്കുക ആയിരുന്നു....
കോണ്ക്രീറ്റ് കട്ടകള്‍ പാകിയ വഴിയിലൂടെ വെറുതെ നടന്നു...
വെറുതെ....

No comments:
Post a Comment