റൗദാ ആത്തിഫ്!!!
ആ ഒരു പേരിൽ ഒളിഞ്ഞിരിക്കുന്നത് തന്റെ സ്വപ്ന ലോകം കീഴടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു കുഞ്ഞുദ്വീപുകാരിയെയാണ്.
ഇരുപത്തിയൊന്ന് വയസ്സിന്റെ ഊർജ്ജവും പ്രസരിപ്പും ആവാഹിച്ചു, പഞ്ചാരമണൽത്തരികളുടെയും നീലപവിഴ കടലാഴങ്ങളുടെയും നാട്ടിൽ നിന്നും,
സ്വദേശത്തെ പവിഴജലത്തെയും കടുംനീലകാശത്തെയും ഓർമിപ്പിക്കുന്ന കണ്മണികളുമായുമായി അവൾ ഈ ലോകത്തേക്ക് ഇറങ്ങിയത് നിറയെ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടാവും.
നിറയെ പ്രതീക്ഷകളോടെയാവും.
ആഗ്രഹങ്ങളും അഭിവാഞ്ഛകളും നിറഞ്ഞ ആ കൗമാരം വിട്ട മനസ്സ്, എന്തുകൊണ്ട് ഹോസ്റ്റലിലെ ഫാനിന്റെ കീഴിൽ ജീവനറ്റു പറന്നകന്നതു എന്നത് ഉത്തരമില്ലാത്ത അവശേഷിക്കുന്ന ചോദ്യമാണ്.
ഉത്കണ്ഠപ്പെടുത്തുന്ന നിശബ്ദതയാണ്.
കുറച്ചു നാളുകൾക്കു മുൻപ്, വോഗ് ഇന്ത്യ എന്ന മാഗസിൻ ദക്ഷിണ ഏഷ്യയിലെ ആറു മോഡലുകളെ ഒരുമിച്ചു നിർത്തിഎടുത്ത കവർ പേജിലൂടെയാണ് റൗദയെ ആദ്യമായി പരിചയപ്പെടുന്നത്.
തനതു വാർപ്പുമാതൃകകളുടെ ഉടലഴകോടെ നിന്ന ആ സുന്ദരികളിൽ, റൗദ ആയിരുന്നു വേറിട്ട് നിന്നത്.
കാന്തിപോഴിയുന്ന കൃഷ്ണവർണ്ണത്തിന്റെ ലാവണ്യത്തിൽ, കണ്ണുകളിലെ സാഗര നീലിമ ആയിരുന്നു അവളെ വ്യെത്യസ്ത ആക്കിയത്.
അന്ന് മുതൽ, റൗദയെ സോഷ്യൽ മീഡിയകളിൽ പ്രേത്യേകിച്ചു ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നിരുന്നു.
അത്ര വലിയ ഭ്രാന്ത സൗന്ദര്യമൊന്നും ആയി തോന്നിയിട്ടില്ലങ്കിലും, തികച്ചും മാന്യമായ വേഷവിധാനത്തോടെ എത്തുന്ന അപ്‌ഡേറ്റുകളിൽ അവളോടുള്ള ആരാധനാ കൂടിക്കൂടി വന്നു.
അവളിടുന്ന ഫോട്ടോകൾ കൂടുതലും ഇന്ത്യയിൽ നിന്നുള്ളതായിരുന്നു എന്നുള്ളത് എന്നെ കുറച്ചൊന്നുമല്ല കോരിത്തരിപ്പിച്ചത്.
സാമൂഹ്യ പാഠ പുസ്തകങ്ങളിലെ വർണ്ണനകളിലും ഭൂപടത്തിലും മാത് രം കണ്ടിട്ടുള്ള സ്ഥലങ്ങൾ, പത്ര മാധ്യമങ്ങളിൽ കേട്ടിട്ടുള്ള ചരിത്ര സ്മാരകങ്ങൾ, ശിലാശില്പങ്ങൾ അംബരചുംബികൾ ഒക്കെയായിരുന്നു റൗദയുടെ ഫോട്ടോകളിലെ പശ്ചാത്തലങ്ങൾ.
ആകാരത്തിൽവളരെ ചെറുതായ എന്റെ ഈ ആതിഥേയ രാജ്യത്തു നിന്നും ആകാരത്തിൽ ചെറുതായ റൗദ, എന്റെ രാജ്യമൊട്ടുക്കും സഞ്ചരിക്കുന്നതും ആ വിവരങ്ങൾ പൊതു ജനങ്ങളുമായി പങ്കിടന്നതും കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്. അവൾ മാലിദ്വീപിൽ നിന്നുമുള്ള പെൺകുട്ടി ആയിരുന്നു എന്നുള്ളതായിരുന്നു എന്റെ സന്തോഷത്തിന്റെ അടിസ്ഥാനം.
അന്നും, എന്നത്തേതുംപോലെ ഞാൻ ഉറങ്ങുന്നതിനു മുൻപ് ഇൻസ്റാഗ്രാമിലൂടെ പരതിയപ്പോഴാണ്, രാജസ്ഥാനിലെ പുഷ്കറിലെ മണലാരണ്യത്തിനു സമീപത്തു നിന്നും എടുത്ത ഫോട്ടോ റൗദ ഉപ്‌ഡേറ്റ് ചെയ്തിരിക്കുന്നതായി തായി കാണുന്നത്.
അതിനും കുറച്ചു മുൻപ് മറ്റൊരു ഫോട്ടോയും അവർ അപ്‌ഡേറ് ചെയ്തിരിക്കുന്നു.
രാവിലെ ഓഫീസിലെ പതിവ് തിരക്കുകൾക്കിടയിൽ, മാൽദ്വീപുകാരിയായ സഹപ്രവർത്തക ഷീസായാണ് പറഞ്ഞത്, ബംഗ്ലാദേശിൽ പഠിക്കുന്ന മാലിയിൽ നിന്നും ഉള്ള മോഡൽ ആത്മഹത്യാ ചെയ്തിരുന്നുവെന്ന്.
ഡിപ്രെഷൻ ആയിരുന്നുവെത്രെ കാരണം. അവളതു പറഞ്ഞു തീർന്നതും, ഫോണിൽ മരിച്ച പെൺകുട്ടിയുടെ ഫോട്ടോയും കാണിച്ചു.
ഒരു നിമിഷം സ്തബ്ധനായിപ്പോയി.
റൗദ !!!
"അയ്യോ റൗദയല്ലേ അത്..." എന്ന് ഉറക്കെ പറഞ്ഞുപോയി.
ഇന്നലെ രാത്രിയിലും അവളുടെ സോഷ്യൽ മീഡിയ ഇടപെടീൽ കണ്ടതാണ് ഞാൻ,
അവൾ അതിനുശേഷം ഡിപ്രെഷൻ കാരണം ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞപ്പോൾ, ഡെൽഹിലെ കോക്ക് ഫാക്ടറിയിലും ഫ്രൂട്ടി ഫാക്ടറിയിൽ ഇന്നും ഉള്ള എയിഡ്സ് ബാധയെന്ന പൊളിപറഞ്ഞു പറ്റിക്കുന്ന വാർത്തകളെ പോലെ ആയിരിക്കുമെന്ന് ഷീസയോട് തർക്കിച്ചു.
"ഇന്നലെ രാത്രിയിലും കണ്ട പെൺകുട്ടി ഇന്ന് മരിച്ചുവെന്നോ?
വാർത്ത സത്യമാണോ എന്ന് ഉറപ്പുവരുത്തൂ ....."
=====================
ആരാണീ സീററ്റ് പർവീൺ അഹമ്മദ്.
കാശ്മീരിയൻ വന്യസൗന്ദര്യം പുണർന്ന സീററ്റ്, എങ്ങനെ ആണ് റൗദയുടെ ഏറ്റവും അടുത്ത സൗഹ്രദ ശേഖരത്തിൽ എത്തിയത്.
സീററ്റിന്റെ ഉള്ളിൽ എരിയുന്ന ഒരു കനൽ ഉണ്ടായിരുന്നോ?
ഉറ്റ സുഹൃത്തെന്നു റൗദ പറഞ്ഞുവെങ്കിലും, അവൾ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്ന ആ ഫോട്ടോയിൽ നിന്നും എനിക്ക് വായിക്കാനേ പറ്റുന്നില്ല പർവീൺ അവളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്.
എന്തുകൊണ്ടാണ് സീററ്റ് ,റൗദയുടെ മരണ ശേഷം അവളെ ഇൻസ്റ്റാഗ്രാമിൽ നിന്നും ബ്ലോക്ക് ചെയ്തത്? എന്തുകൊണ്ടാണ് റൗദയുടെ പടങ്ങൾ കാണണ്ട എന്ന് വാശിപിടിച്ചത് ?
പോസ്റ്റ് മോർട്ടം റിപ്പോർട് വരുന്നതിനു മുന്നേ എന്തുകൊണ്ടാണ് പോലീസും കോളേജ് അധികൃതരും റൗദ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞത്.
ടംബ്ലറിലെ 'ഫോർബിടാൻ വിസ്‌പേർ' അക ഇൻസ്റ്റാഗ്രാമിൽ 'ലോൾ ഇറ്സ് മി' ആരാണ് അയാൾ?
അയാളെന്തിനാണ് റൗദ ആത്മഹത്യാ ചെയ്തു എന്ന് തന്നെ വിശ്വസിപ്പിക്കുന്നത് ?
മേൽസൂചിപ്പിച്ചതൊക്കെ സാമൂഹ്യമാധ്യമങ്ങളിലെ സംശയങ്ങളും ആരോപണങ്ങളും ആണ്.
ഇന്ത്യയിൽ താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിയായ റൗദയുടെ അച്ഛനും ആത്മഹത്യാ വാദം തള്ളിക്കളയുന്നു.
റൗദയുടെ സഹോദരൻ, അല്പവും കൂടി കടന്നു, ബംഗ്ലാദേശിലെ സജീവമാകുന്ന മതമൗലികവാദത്തിന്റെ ഇരയാണ് റൗദയെന്നും പറയുന്നു.
അവസാനം, അന്നേഷണത്തിനായി ബംഗ്ലാദേശിലേക്ക് പോയ മാലി പോലീസും, പറയാതെ പറഞ്ഞുവെക്കുന്നു റൗദ ആത്മഹത്യാ ചെയ്തിരിക്കുന്നുവെന്ന്.
പക്ഷേങ്കിലും, ചിരിച്ചും കളിച്ചും പ്രസന്നവദയായി സജീവമായി നടന്ന ഒരു പെൺകുട്ടി, ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു പെൺകുട്ടി, ആരോടും പറയാതെ, നിശബ്ദയായി ആ വർണ ജീവിതത്തിൽ നിന്നും ഇറങ്ങി പോയെന്നു പറയുമ്പോൾ, വിശ്വസിക്കാൻ നന്നേ പാടുപെടുന്നു.
No comments:
Post a Comment