Monday, April 3, 2017

ദേവിക്കൊരു ചാന്താട്ടം


കവിത :പാർവതി ദേവിയെന്ന പ്രണയിനി  
കവി: ആദിമനയത്ത് ആദി ശേഷൻ ഇളയത് 


വേണ്ട വേണ്ടാ എന്ന് ഉറക്കെ, 
നിരന്തരം പറയുന്ന സ്ഥൈര്യത്തിനും 
നിശ്ചയദാർഢ്യത്തിനും പാദനമസ്കാരം!!!

സപ്തവർഷങ്ങൾ, സപ്തതി ആകുമെന്ന പൂർവ വിശ്വാസത്തെ 
വെറുപ്പിന്റെ, അന്യതയുടെ, വിരോധാഭാസങ്ങളുടെ കറുപ്പ് വിരിച്ചു 
മദോന്മത്തയായി പെയ്യുമ്പോൾ വിശ്വാസങ്ങളിലെ കടും നിറത്തിനു-
നിശ്വാസങ്ങളുടെ തണുപ്പ്മൂടി പൊലിമയറ്റുന്നു,ദേവിക്കൊരു കൊറ്റൻ!!!

ഒന്നുമില്ലായ്‌മകളിൽ അഭിരമിച്ചിരുന്ന 
സംഭാഷണ നിമിഷങ്ങളിൽ വെറുപ്പിന്റെ കഠിനതയും  ചൂടും-
പകരാതെ പകർന്ന ആ വലിയ മനസ്സിന് പുഷ്പാജ്ഞലി!!!

ആലംബമില്ലാതെ അലയുന്ന, അന്യനോട് പോലും
കരുണയും സ്നേഹവും ചൊരിയുന്ന അമ്മക്കിളിക്കൂടാണ്- 
സ്ത്രീ മനസ്സെന്ന പൊതുബോധ നിർമ്മിതിയെ,
വാർപ്പുമാതൃകകളെ തച്ചുടച്ച നഷ്ട-മാതൃമനസ്സിന് വന്ദനം!!!

ഇടർച്ചകളില്ലാതെ, തുടർച്ചയായി സൃഷ്ടിച്ചെടുത്ത അപസർപ്പകഥകളിലെ
വന്യലോകവും അതിൽ നഷ്ട നായികയായി സ്വയം രൂപാന്തരപ്പെട്ടു,
വിളറി,താനൊരു അനർഹയായി പോയെന്ന ചിന്തകളുടെ- 
തമസ്കരണത്തിനായൊരു വടമാല!!!

രക്ത ധമനികളിൽ പിടഞ്ഞൊഴുകുന്ന പിതൃ കണികകളെ,
അവഞ്ഞയോടെ ഭർസിച്ചു തിലോഹോമം ചെയ്തു ഉപേക്ഷിച്ചു, 
മോക്ഷം നേടാമെന്ന നവജ്ഞാനത്തെ പുഷ്പവിഷ്ടി ചെയ്തു അനുമോദിക്കാൻ
കാലം പാണൻമാർക്കു കളമൊരുക്കാതെയിരിക്കാനൊരു മൃത്യഞ്ചയപൂജ!!!

"ഇനി നമ്മൾ മാത്രം" എന്ന് പാടിയ പ്രിയ കവിയുടെ 
ഇഷ്ടകവിതയോടു ഇത്രയും അടുപ്പം തോന്നിയത് 
അഗസ്ത്യ സൂചനയായിരുന്നുവെന്ന ബോധത്തിന് ശ്രീരുദ്രന് ധാര!!!

No comments:

Post a Comment

നീഹാരം

"അമ്മയുമായി വീടിന്റെ പുറകിലെ പറമ്പിൽ നിൽക്കുക ആയിരുന്നു. തൊട്ടാവാടിയും വേലിപ്പരുത്തിയും വളർന്നു കിടക്കുന്ന പച്ചപ്പ് അവിടെവിടെയായി ക...